About US

അയിരൂർ കർമ്മേൽ മന്ദിരം

അയിരൂർ കർമ്മേൽ മന്ദിരം 1953 -ൽ സ്ഥാപിതമായി . സമൂഹത്തിൽ ഉറ്റവരും ഉടയവരും ഇല്ലാത്തവരും ആലംബഹീനരുമായ 60 വയസിനു മുകളിൽ പ്രായമുള്ളവരായ സ്ത്രീ പുരുഷ ഭേദമെന്യേ ഏവരെയും സ്വീകരിച്ചു് ശിഷ്ടായുസ്സ് ദൈവത്തിൽ ആശ്രയിച്ചുകൊണ്ടു സന്തോഷകരമായി നയിക്കുവാൻ നമ്മുടെ സ്ഥാപനം ശ്രെദ്ധിക്കുന്നു .

ബാലികാഭവൻ

ബാലികാഭവൻ 1970 -ൽ സ്ഥാപിതമായി . 5 മുതൽ 9 വയസുവരെ പ്രായമുള്ള പെണ്ക്കുട്ടികളെ സ്വീകരിച്ചു് അവരെ മാനസികവും ആത്മീയവും ശാരീരികവുമായുള്ള പരിപോഷണത്തിന്‌ സഹായകരമായ രീതിയിൽ സമൂഹത്തിനു കൊള്ളാവുന്നവരായി മാറ്റി അവരുടെ ഇഷ്ട്ടമനുസരിച്ചു തൊഴിലുകൾ ആഭ്യസിപിക്കുന്നതുനും ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ധാർമിക മൂല്യങ്ങൾ ഉൾകൊള്ളുന്നവരുമാക്കി മാറ്റുവാൻ സ്ഥാപനം ശ്രെദ്ധിക്കുന്നു .

ആശ്രമം

ആശ്രമം 1979 -ൽ സ്ഥാപിച്ചു .അന്വേഷണത്തിനോ സഹായത്തിനോ ആരുമില്ലാത്തവരും എന്നാൽ സാമ്പത്തികശേഷിയുള്ളവരുമായ സ്ത്രീ പുരുഷന്മാരെ താമസിപ്പിച്ചു അവരുടെ പരിചരണം , ഭക്ഷണം , താമസസൗകര്യം , വൈദ്യസഹായം , ആത്മീയ പരിപോഷണം എന്നിവ ലഭ്യമാകുന്നു . പ്രതിമാസം ചിലവാകുന്ന തുക ആശ്രമാംങ്ങളിൽ നിന്ന് ഈടാക്കുന്നു